kambi story, kambi kathakal

Home

Category

അനുവിനോടുള്ള പ്രണയം ❤️

By VAMPIRE
On 17-06-2022
280981
Back21/29Next
ആലിലത്താലിയും സീമന്തരേഖയിൽ എന്റെ പ്രണയത്തിന്റെ അടയാളമായി ചുവപ്പ് പടർത്താനും അവളെ സ്വന്തമാക്കുവാനും നിന്റെ അനുഗ്രഹം വേണം….. നിന്റെ അനുഗ്രഹം മാത്രം " എന്റെ ഈ ആഗ്രഹം സഫലമാക്കി തരണേ ദേവീ.. പ്രാർത്ഥനയോടെ മിഴികൾ തുറന്നു ഒരു വട്ടം കൂടെ ഭഗവതിയെ നോക്കിയ ശേഷം ഞാൻ കോവിലിന് ചുറ്റും വലം വച്ചു… ******************** അനു, വാ തോരാതെ , സംസാരിച്ചിരിച്ചോണ്ടിരിക്കുകയാണ് …അവളുടെ സ്വപ്നങ്ങളേ കുറിച്ച്.. അവളുടെ കഴിഞ്ഞുപോയ കഥകളെ കുറിച്ച്…. സംസാരിക്കുമ്പോൾ ആ മുഖത്ത് മാറി മറയുന്ന ഭാവങ്ങളും കരിമഷി എഴുതിയ ആ കണ്ണിന്റെ ഇളക്കങ്ങളും എല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ് ഞാൻ….. എന്നെ ഇഷ്ടമാണെന്നു അവൾ തുറന്നു സമ്മതിച്ച ശേഷം ആദ്യമായി കിട്ടിയതാ അവളെ ഇത്രേം അടുത്ത്…. നേർമയായ് ചുണ്ടിൽ തേച്ചിരിക്കുന്ന ലിപ്ഗ്ലോസ്.. കരിമഷി എഴുതിയ കണ്ണുകളും… നെറ്റിയിൽ നേർത്ത ഒരു ബ്ലാക്ക് സ്റ്റിക്കർ പൊട്ടും മാത്രം…… അതിലേറെ മിഴിവേകിയ ആ ചുവന്ന മൂക്കുത്തി പെണ്ണിനെ സാക്ഷാൽ ദേവി ആക്കിയോ എന്നൊരു ഡൌട്ട്….. ഈ പെണ്ണെന്നെ ഭ്രാന്ത് പിടിപ്പിക്കും…! ഇന്ന് കാണുമെന്നു ഉറപ്പായപ്പോഴേ കുരുത്തം കേട്ടൊരു


കുഞ്ഞു മോഹം ഉള്ളിൽ കേറീണ്ട്… പറ്റുമെങ്കിൽ ആ കവിളത്തൊരു മുത്തം കൊടുക്കണം… ഒന്നിച്ചു നടക്കുമ്പോൾ ഒരു തവണ ആരും കാണാത്തിടത്തു വച്ചു ഇത്തിരി നേരം കൈ ഒന്ന് ചേർത്ത് പിടിക്കാൻ അവൾ സമ്മതിച്ചിരുന്നു… അത് തന്നെ ഒരുപാട് വട്ടം "പ്ലീസ്, പ്ലീസ് " എന്നും പറഞ്ഞു മുഖം വാട്ടി പിന്നാലെ കൂടിയതിനു ശേഷം മാത്രം … പക്ഷെ ഇതിപ്പോ അത് പോലെ ആണോ.. എങ്ങനെ ചോദിക്കും? ചിലപ്പോ അത് മതിയാകും ഇത്രേം നാൾ കഷ്ടപ്പെട്ട് അവളുടെ മനസ്സിൽ കേറികൂടിയിടത്ത് നിന്നും ഇറക്കി വിടാൻ.. പക്ഷേ അവളെ ഇത്ര അടുത്ത് ഇങ്ങനെ കാണും തോറും മനസ്സിലെ മോഹത്തിന്റെ വലുപ്പം കൂടുന്നേയുള്ളൂ…. വെള്ളം വറ്റിയ തൊണ്ടയിൽ ഉമിനീരിറക്കികൊണ്ട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു .. " ഞാനൊന്ന് ഉമ്മവച്ചോട്ടേ.." അത്രേം നേരം റേഡിയോ തുറന്നു വെച്ച പോലെ വർത്താനം പറഞ്ഞിരുന്നവൾ പെട്ടെന്ന് സംസാരം നിർത്തി എന്നെ നോക്കി , പിന്നെ മെല്ലെ തല താഴ്ത്തി …. സ്റ്റാർട്ടിംഗ് ട്രബിൾ മാറിയ ധൈര്യത്തിൽ വീണ്ടും ചോദിച്ചു… ഇല്ല വേണം എന്നോ , വേണ്ടാ എന്നോ, ഒന്നും പറയാതെ ചുരിദാർ ഷാളിന്റെ അറ്റം കൊണ്ട് ഓല മെടഞ്ഞു താഴോട്ട് നോക്കി ഇരിക്കുന്നു


© 2025 KambiStory.ml